News Kerala

കൗമാരക്കാരെ കൊല്ലുന്ന സമൂഹ മാധ്യമ പേജുകള്‍

വയനാട്: കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് നയിച്ച് സമൂഹമാധ്യമങ്ങളിലെ മരണ പേജുകള്‍. വയനാട്ടില്‍ സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളുടെ ആത്മഹത്യ ഇന്‍സ്റ്റഗ്രാമിലെ ഇത്തരം കൂട്ടായ്മയുടെ പ്രേരണയാലാണെന്നാണ് നിഗമനം. മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചു.