News Kerala

മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവായി; ആറുമാസം പ്രായമായ കുഞ്ഞിന് പോറ്റമ്മയായി മേരി അനിത

കൊച്ചി: കോവിഡ് പോസിറ്റീവായ ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞിന് അമ്മയുടെ കരുതല്‍ നല്‍കുകയാണ് എറണാകുളം സ്വദേശിനിയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി അനിത. രക്ഷിതാക്കള്‍ കോവിഡ് നെഗറ്റീവാകും വരെ കുഞ്ഞിനെ ആരു സംരക്ഷിക്കും എന്ന ആശങ്കയ്ക്കിടയില്‍ മേരി അനിത കുഞ്ഞിന്റെ കോവിഡ് കാലത്തെ അമ്മയാവുകയാണ്.