News Kerala

വെള്ളിയാഴ്ച അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: വെള്ളിയാഴ്ച അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80)ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് കണ്ടെത്തിയത്.