News Kerala

സോപ്പിലും പെന്‍സിലിലും ജീവന്‍തുടിക്കുന്ന ശില്‍പങ്ങള്‍ തീര്‍ത്ത് റെക്കോര്‍ഡ് നേടി അമൃത

കൊല്ലം: കരവിരുതില്‍ വിസ്മയം തീര്‍ത്ത് രണ്ട് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശിനി അമൃത. സോപ്പിലും പെന്‍സിലിലും ജീവന്‍തുടിക്കുന്ന ശില്‍പങ്ങളാണ് അമൃത തീര്‍ക്കുന്നത്. ശാസ്ത്രീയമായി പഠിക്കാതെയാണ് മികവൂറും ശില്‍പങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നത്.