കരിമീൻ മുതൽ കുടംപുളി വരെ കൈക്കൂലി; അധഃപതിച്ചോ സർക്കാർ ജീവനക്കാർ?
കൈക്കൂലി എന്നാൽ ഇപ്പോൾ കാശ് മാത്രമല്ല, കുടംപുളി മുതൽ പുണ്യസ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് വരെ ഓസിൽ അടിച്ചെടുക്കുന്ന സർക്കാർ ജീവനക്കാർ നമ്മുടെ നാട്ടിലുണ്ട്. പാലക്കാട് അത് തേനും കുടംപുള്ളിയുമാണെങ്കിൽ കോട്ടയത്ത് കരിമീൻ ഫ്രഷായി കിട്ടണം. കൈക്കൂലിയുടെ വിവിധ വേര്‍ഷനുകൾ ഉദ്യോഗസ്ഥർ പരീക്ഷിച്ച് തുടങ്ങിയതോടെ പൊടിയിട്ട് കൈക്കൂലിക്കാരെ പൊക്കിയ വിജിലൻസ് ഇപ്പോൾ വട്ടം കറങ്ങുകയാണ്.