News Kerala

വിപ്പ് ലംഘനം: പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ കത്ത്

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന റോഷി അഗസ്റ്റിന്റെ പരാതിയില്‍ പി.ജെ.ജോസഫിനും മോന്‍സ് ജോസഫിനും നോട്ടീസ് അയച്ചുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അധികം താമസിയാതെ തീരുമാനം എടുക്കും. മോന്‍സ് ജോസഫിന്റെ പരാതി പരിഗണനയിലാണെന്നും നോട്ടീസില്‍ നടപടി എടുത്താല്‍ MLA മാര്‍ അയോഗ്യരാകും. കേരള കോണ്‍ഗ്രസ് വിപ്പ് റോഷി അഗസ്റ്റിന്‍ തന്നെയെന്നും സ്പീക്കര്‍ പറഞ്ഞു.