News Kerala

യുവതികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് നിലവില്‍ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യമായി കോടതിയെ അറിയിച്ച് ദേവസ്വം ബോര്‍ഡ്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുവരെ യുവതീപ്രവേശനത്തിന് സാവകാശം വേണമെന്ന് ഹൈക്കോടതിയില്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിലവിലുള്ള മൂന്നംഗ നിരീക്ഷണ സമിതിയെ കോടതി ചുമതലപ്പെടുത്തി.