News Kerala

സംഹാര രൂപിയായ പ്രകൃതിക്ക് മുന്നില്‍ വിറങ്ങലിച്ച് കേരളം- പ്രത്യേക ചര്‍ച്ച

സംഹാര രൂപിയായ പ്രകൃതിക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. അതിലോലമായ പശ്ചിമഘട്ട മലനിരകളില്‍ മനുഷ്യനിര്‍മിതികളും അനിയന്ത്രിത ഖനനങ്ങളും ഉണ്ടാക്കിയ ആഘാതങ്ങള്‍ക്ക്, വില നല്‍കേണ്ടി വന്നത് നിരാലംബരായ മലയോരവാസികളാണ്. പശ്ചിമഘട്ടം ദുരന്തത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നും മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ ഇത് വ്യക്തമാകുമെന്നും പ്രവചിച്ച ഒരു ജൈവശാസ്ത്രജ്ഞനുണ്ട്, ഡോക്ടര്‍ മാധവ് ഗാഡ്ഗില്‍. സംഘടിത ശക്തികള്‍ ആട്ടിയിറക്കിയ ആ പ്രകൃതിസ്‌നേഹിയെ, ഖേദത്തോടെയും ക്ഷമാപണത്തോടെയും പൊതുസമൂഹം ഇന്ന് സ്മരിക്കുകയാണ്. മണ്ണും മാനവും മാറിമറിയുന്ന ഈ ഘട്ടത്തിലെങ്കിലും നമുക്ക് ചിന്തിക്കാം, നമുക്ക് എവിടെയാണ് പിഴച്ചത്? പ്രത്യേക ചര്‍ച്ചയില്‍ വിന്‍സെന്റ് കുര്യന്‍, ജോണ്‍ പെരുവന്താനം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ.സജിന്‍ കുമാര്‍, ഫഹദ് മര്‍സൂഖ് എന്നിവര്‍ പങ്കെടുക്കുന്നു.