News Kerala

എങ്ങനെ പുനര്‍ നിര്‍മ്മിക്കാം?

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയം നൂറ്റാണ്ടിലെ പ്രളയമായിരുന്നില്ല. ആവര്‍ത്തിക്കാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയായിരുന്നു അത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും ദുരന്തമുഖത്ത് പകച്ച് നില്‍പ്പാണ് കേരളം. കഴിഞ്ഞ ഒരു വര്‍ഷം നമ്മള്‍ പഠിച്ചതെന്താണ്? എന്താണ് നമ്മള്‍ സ്വീകരിച്ച മുന്‍കരുതല്‍. ഇനിയും പാഠങ്ങള്‍ പഠിക്കാന്‍ കുരുതി കൊടുക്കാന്‍ നമ്മുടെ പക്കല്‍ ജീവനുകളില്ല. ഇനിയും പ്രതീക്ഷിക്കണം മഹാമാരിയും, പ്രളയവും, കൊടുങ്കാറ്റും, ഭൂകമ്പവും ഉരുള്‍പൊട്ടലുമൊക്കെ. എങ്ങനെയാണ് കരുതിയിരിക്കേണ്ടത്. എങ്ങനെയാണ് നമ്മുടെ കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടത്? വി.ഡി സതീശന്‍, വിജു, യൂജിന്‍ പണ്ടാല എന്നിവര്‍ പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.