News Kerala

ബജറ്റില്‍ കാര്‍ഷിക മേഖലയക്കും ജനക്ഷേമത്തിനും പ്രത്യേക ഊന്നലുണ്ടാകും

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാല സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയക്കും ജനക്ഷേമത്തിനും പ്രത്യേക ഊന്നലുണ്ടാകും. റബര്‍ താങ്ങുവില ഉയര്‍ത്തുന്ന സുപ്രധാന നിര്‍ദേശം ബജറ്റില്‍ ഉണ്ടെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന. ക്ഷേമ പെന്‍ഷന്‍ വര്‍ധന 1500ല്‍ നിന്ന് ഉയര്‍ത്തുന്ന നിര്‍ദേശവും ഉണ്ടാകും. കോവിഡ് കാല ബജറ്റില്‍ നികുതി നിര്‍ദേശം ഉണ്ടാകില്ലെന്ന് ധനമന്ത്രി തന്നെ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.