News Kerala

പീരുമേട്ടില്‍ തോട്ടംഭൂമി മറിച്ച് വില്‍ക്കുന്നത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി: പീരുമേട് താലൂക്കില്‍ തൊഴിലാളികളുടെ പേരില്‍ തോട്ടംഭൂമി മറിച്ച് വില്‍ക്കുന്നത് സംബന്ധിച്ച അന്വേഷണത്തിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം. ഡപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നാലംഗ സംഘത്തെയാണ് നിയോഗിച്ചത്. വിരമിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യത്തിന്റെ പേരില്‍ ഏലപ്പാറ, വാഗമണ്‍ വില്ലേജുകളില്‍ ഭൂമി മറിച്ചുവില്‍പന വ്യാപകമായതോടെയാണ് നടപടി.