News Kerala

കേരള കോണ്‍ഗ്രസ് പിളര്‍പ്പില്‍ യുഡിഎഫ് ഇടപെടുന്നു

തിരുവനന്തപുരം: പ്രകോപനമുണ്ടാകുന്ന നടപടികളിലേക്ക് നീങ്ങരുതെന്ന് കേരള കോണ്‍ഗ്രസിന് യു.ഡി.എഫിന്റെ നിര്‍ദ്ദേശം. കേരള കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിനായി മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ പി.ജെ ജോസഫുമായി ചര്‍ച്ച നടത്തി. മുന്നണിയുടെ പ്രതിശ്ചായയെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് പി.ജെ ജോസഫ് യു.ഡി.എഫ് നേതാക്കളോട് വ്യക്തമാക്കി.