News Kerala

തകര്‍ന്ന് നാശോന്മുഖമായ ശംഖുമുഖം റോഡിന് ശാപമോക്ഷം ലഭിക്കുന്നു

തിരുവനന്തപുരം: തകര്‍ന്ന് നാശോന്മുഖമായ തിരുവനന്തപുരത്തെ ശംഖുമുഖം റോഡിന് ശാപമോക്ഷം ലഭിക്കുന്നു. കടലാക്രമണത്തില്‍ റോഡ് തകര്‍ന്ന കാരണം എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര വഴിമുട്ടിയിരിക്കുകയാണ്. 4.29 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് വൈകീട്ട് നിര്‍വഹിക്കും.