News Kerala

ഒരു കൈയില്‍ അക്രമവും മറുകൈയില്‍ ഭരണവുമായി സിപിഎം മുന്നോട്ട് പോകുന്നെന്ന് ശ്രീധരന്‍പിള്ള

കണ്ണൂര്‍: ഒരു കൈയില്‍ അക്രമവും മറു കൈയില്‍ ഭരണവുമായി സിപിഎം മുന്നോട്ട് പോവുകയാണെന്ന് പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേണം വേണം. പഴയ ശൈലിയില്‍ മുഖ്യമന്ത്രി നിലകൊള്ളുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഭരണം കൈയിലുണ്ടെന്ന പേരില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.