News Kerala

വിവാദ പ്രസംഗം, ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അയ്യപ്പഭക്തരെ കുറ്റകൃത്യം ചെയ്യാന്‍ ശ്രീധരന്‍പിള്ള പ്രേരിപ്പിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. രഥയാത്ര പൊളിക്കാനാണ് ഈ കേസെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.