ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയിൽ നിയമിച്ചതിൽ മന്ത്രിസഭാ യോഗത്തിൽ പരസ്പര വിമർശനം
മന്ത്രിക്ക് അതൃപ്തിയെന്ന വാർത്ത ചോർന്നതിന് മുഖ്യമന്ത്രി ജി.ആർ.അനിലിനെ രൂക്ഷമായി വിമർശിച്ചു. കത്ത് പൊട്ടിക്കുന്നതിന് മുൻപേ വാർത്ത വന്നതിന് ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് അനിലിനോട് പിണറായി പറഞ്ഞു. എന്നാൽ കൂടിയാലോചന നടത്തിയില്ല എന്നാരോപിച്ച് ചീഫ് സെക്രട്ടറിക്ക് എതിരെ മന്ത്രി അനിൽ രംഗത്തെത്തി.