News Kerala

കോവിഡിനോട് പൊരുതുന്ന മനുഷ്യരുടെ കഥ 18 മുഴം സാരിയില്‍ വരച്ച് സിന്ധു സപ്തവര്‍ണ

മലപ്പുറം: മഹാമാരിയോട് പൊരുതുന്ന മനുഷ്യരുടെ കഥയ്ക്ക് നിറചാര്‍ത്ത് നല്‍കി ശ്രദ്ധനേടുകയാണ് മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശിനിയായ സിന്ധു സപ്തവര്‍ണ. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കം നിരവധി റെക്കോര്‍ഡുകള്‍ സിന്ധു സ്വന്തമാക്കി. 18 മുഴം സാരിയിലാണ് കോവിഡ് വ്യാപനത്തെ ഘട്ടംഘട്ടമായി സിന്ധു വരച്ചിരിക്കുന്നത്.