News Kerala

തദ്ദേശ തിരഞ്ഞെടുപ്പ് പഴയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി

തിരുവനന്തപുരം: 2015-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി വോട്ടെടുപ്പ് നടത്തണമെന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കമ്മീഷന്‍ തള്ളി. വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന്‍ പ്രത്യേക ചര്‍ച്ച നടത്തും.