News Kerala

കടല്‍ക്ഷോഭം: മലപ്പുറത്തെ തീരദേശ വാസികള്‍ ആശങ്കയില്‍

തിരൂര്‍: കര കടലെടുക്കുമ്പോള്‍ മലപ്പുറത്തെ തീരദേശ വാസികള്‍ ആശങ്കയില്‍. തുടര്‍ച്ചയായ കടല്‍ക്ഷോഭം ജീവനും സ്വത്തിനും ഭീഷണിയാകുമ്പോള്‍ വീടുവിട്ടോടേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും. കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടും പല പ്രദേശങ്ങളിലും ദുരിതത്തിന് അറുതിയില്ല. പല വീടുകളും എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പുനരധിവാസത്തിന് സര്‍ക്കാര്‍ പദ്ധതി വേണമെന്നാണ് ആവശ്യം.