News Kerala

സ്വാമിയെ വിഷമത്തിലാക്കി ശുനകന്മാര്‍

സന്നിധാനം: അയ്യപ്പദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശി നവീന്‍ സ്വാമിയെ ആശയക്കുഴപ്പത്തിലാക്കി കൂടെ കൂടിയ തെരുവ് നായ്ക്കള്‍. നവീന് പിന്നാലെ തിരുമുറ്റത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് ശുനകന്മാരെയും പോലീസുകാരാണ് തടഞ്ഞത്. ചങ്ങാത്തം കൂടി ഒപ്പമെത്തിയ ഇരുവരും മയക്കത്തിലാഴ്ന്ന ശേഷമാണ് നവീന്‍ 18ാം പടി കയറിയത്.