News Kerala

അഭിമന്യുവിന്റെ ജീവിതം ആധാരമാക്കി നാടകം: 'ചക്രവ്യൂഹം ഭേദിച്ച അഭിമന്യു'

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് തിയേറ്റര്‍ തെരുവരങ്ങിന്റെ ഉദ്ഘാടനം നടന്നു. അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി ചക്രവ്യൂഹം ഭേദിച്ച അഭിമന്യു എന്ന തെരുവ് നാടകത്തിന്റെ അവതരണോദ്ഘാടനം മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ നിര്‍വഹിച്ചു.