News Kerala

നന്മ നിറഞ്ഞ നൗഷാദിന് ഇനി സ്വന്തം കട

കൊച്ചി: സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ നൗഷാദിനെ ഇനി ബ്രോഡ്‌വേയിലെ വഴിയോരങ്ങളില്‍ തിരയേണ്ടി വരില്ല. നൗഷാദ് ഇനി മുതല്‍ സ്വന്തം കടയിലുണ്ടാകും. ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ പ്രവാസി വ്യവസായിക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വിറ്റാണ് നൗഷാദ് തന്റെ കടയിലെ കച്ചവടത്തിന് തുടക്കം കുറിച്ചത്.