News Kerala

ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് തലവടി ഗവൺമെൻറ് സ്കൂൾ വിദ്യാർത്ഥികൾ

ആലപ്പുഴ: ജൈവ പച്ചക്കറികൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് ആലപ്പുഴ തലവടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് കൃഷി നടത്തിയത്. പ്രളയം നാശം വിതച്ച മേഖയിൽ കൃഷിയിലൂടെ അതിജീവനത്തിന്റെ സന്ദേശമാണ് വിദ്യാർത്ഥികൾ പകർന്നു തരുന്നത്.