News Kerala

ഡി ജി പി സര്‍ക്കാരിന്റെ പാവയെന്ന് സുധീരന്‍

തിരുവനന്തപുരം: ഡി ജി പി സര്‍ക്കാരിന്റെ പാവയായി മാറിയെന്ന് വി എം സുധീരന്‍. ജലന്ധര്‍ ബിഷപ്പ് സ്വയം വിശുദ്ധനായി പ്രഖ്യാപിക്കാതെ നിയമത്തിന് കീഴടങ്ങണം. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മ നടന്നു. ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്ന് സുധീരന്‍ പറഞ്ഞു.