News Kerala

ആദിവാസി ഊരുകളില്‍ ആത്മഹത്യ പടരുന്നു

കൊച്ചി: ആദിവാസി ഊരുകളില്‍ ആത്മഹത്യ പടരുന്നു. ഇടുക്കിയിലെ ദേവികുളം താലൂക്കില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത് 13 ആദിവാസികളാണ്. ദാരിദ്ര്യമോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ലാത്ത ആദിവാസി കുടുംബങ്ങളില്‍ പോലും ആത്മഹത്യ തുടര്‍ക്കഥയാവുന്നതിന്റെ കാരണം എന്താണ്. മാതൃഭൂമി ന്യൂസ് അന്വേഷണം, അന്വേഷിക്കും കണ്ടെത്തും.