News Kerala

അമ്പലപ്പുഴ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ വേണമെന്ന് ബന്ധുക്കള്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ബന്ധുക്കള്‍. വിധി എതിരായതിനു കാരണം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പിടിപ്പുകേടാണെന്ന് മരണമടഞ്ഞ പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാവ് ആരോപിച്ചു. കഴിഞ്ഞ 31-നാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് അമ്പലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.