News Kerala

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മുഹമ്മദിന് വീടൊരുക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ത്ഥികള്‍

വയനാട്: മേപ്പാടിയില്‍ ഉരുള്‍പൊട്ടലിനിടെ വീടും സ്ഥലവും നഷ്ടപ്പെട്ട പച്ചക്കാട് കിളിയന്‍ കുന്ന് മുഹമ്മദിന് പുതിയ വീടെന്ന സഹായ വാഗ്ദാനവുമായി സന്നദ്ധ സംഘടനകളെത്തുന്നു. ഫെസ് എന്ന സംഘടനയുടെ കീഴിലുള്ള അല്‍ഹമ്ര കോളേജിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദിന് പുതിയ പാര്‍പ്പിടമൊരുക്കാന്‍ തയ്യാറായിരിക്കുന്നത്. മാതൃഭൂമി ന്യൂസ് വാര്‍ത്തയിലൂടെ മുഹമ്മദിന്റെ കഥയറിഞ്ഞ് മേപ്പാടി ക്യാമ്പിലെത്തിയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.