News Kerala

കോഴിക്കോട് സർവകലാശാല നിയമനങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം ഗവർണർക്ക് പരാതി നൽകി

കോഴിക്കോട്: കോഴിക്കോട് സർവകലാശാല നിയമനങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം ഗവർണർക്ക് പരാതി നൽകി. സംവരണ റോസ്റ്റർ പുറത്തുവിടാതെ നടത്തുന്ന നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും ഭിന്നശേഷിക്കാരുടെ സംവരണം ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് സിൻഡിക്കറ്റ് അംഗം ഗവർണറെ സമീപിച്ചത്.