News Kerala

സീറോ മലബാര്‍ ഭൂമിയിടപാട് കേസ്: ഭൂമിയും ഇടനിലക്കാരന്റെ വീടും കണ്ടുകെട്ടി

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പിന്റെ നടപടി. ഇടനിലക്കാര്‍ വഴി സഭ കാക്കനാട് വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഭൂമി വാങ്ങിയ വി.കെ.ഗ്രൂപ്പ് എന്നിവരുടെ ആസ്തി വകകളാണ് നികുതി വകുപ്പിന്റെ പേരില്‍ ആദായന നികുതി വകുപ്പ് കണ്ടുകെട്ടിയത്‌.  ഭൂമിയിടപാടില്‍ വലിയതോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താത്കാലികമായാണ്‌ ആസ്തി കണ്ടുക്കെട്ടിയത്. സഭയേയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും വിവാദത്തിലാക്കിയ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ വാഴക്കാലയിലെ ആഡംബര വീടും കണ്ടുകെട്ടിയത്‌. 4298 ചതുരശ്ര അടി വരുന്ന ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വര്‍ഗീസ് വഴി വി.കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്.