News Kerala

നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ല, അത് ഉത്തരവാദിത്വം; തന്ത്രി വിശദീകരണം നല്‍കി

കൊച്ചി: ശബരിമലയില്‍ ശുദ്ധിക്രിയകള്‍ നടത്തിയത് യുവതി പ്രവേശനത്തിന്റെ പേരില്ലല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലുണ്ടായ വിവാദങ്ങളും അനിഷ്ടസംഭവങ്ങളും കാരണം ദേവചൈതന്യത്തിന് കളങ്കം വന്നതിനാല്‍ തന്ത്രിയെന്ന നിലയില്‍ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. തനിക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ നോട്ടീസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും തന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു.