News Kerala

പ്രതിഷേധം ഉണ്ടാകുമെന്ന് സൂചന: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ക്ഷേത്രപരിപാടി ഉപേക്ഷിച്ചു

തിരുവനന്തപുരം: ഭക്തരില്‍ നിന്നും പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ക്ഷേത്രപരിപാടി ഉപേക്ഷിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്നാണ് പ്രസിഡന്റ് പത്മകുമാറും അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവര്‍ വിട്ടുനിന്നത്.