News Kerala

ദേവസ്വം ബോര്‍ഡിലെ തര്‍ക്കം: സര്‍ക്കാരും സിപിഎമ്മും പ്രതിസന്ധിയില്‍

തിരുവനന്തപുരം: പുനഃപരിശോധന ഹര്‍ജിയിലെ ദേവസ്വം ബോര്‍ഡ് വാദങ്ങളെ എതിര്‍ത്ത് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്തെത്തിയതോടെ സര്‍ക്കാരും സിപിഎമ്മും പ്രതിസന്ധിയിലായിരിക്കുകയാണ്. സാവകാശ ഹര്‍ജിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍ ഇന്നും ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. നിലപാട് പരസ്യമാക്കിയ പത്മകുമാറിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് പാര്‍ട്ടിയും സര്‍ക്കാരും.