News Kerala

യുവതി പ്രവേശന ഹര്‍ജിയിലെ പുതിയ നിലപാട്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: യുവതി പ്രവേശ കേസില്‍ ശബരിമല വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്ന് പ്രസിഡന്റ് എന്‍ വാസു മാതൃഭൂമി ന്യൂസിനോട്. യുവതി പ്രവേശ പുനഃപരിശോധന ഹര്‍ജിയില്‍ സ്വീകരിക്കേണ്ട പുതിയ നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ചര്‍ച്ചചെയ്യും. ആചാര കാര്യങ്ങള്‍ കൂടി പരിഗണിച്ചാകും ബോര്‍ഡിന്റെ നിലപാട്.