News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടം ലംഘിച്ച് നിയമനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ദേവസ്വം നിയമങ്ങള്‍ ലംഘിച്ച് സ്ഥിരനിയമനം. നാല് കണ്ണൂര്‍,മലപ്പുറം സ്വദേശികളെ പ്രാദേശിക സംവരണ ചട്ടം മറികടന്ന് അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍മാരായി നിയമിച്ചതിന്റെ രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. നിയമനം നല്‍കിയത് സിപിഎം പ്രവര്‍ത്തകര്‍ക്കാണെന്ന പരാതിയിലാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം നിയമലംഘനം കണ്ടെത്തിയത്.