News Kerala

വൈക്കത്തഷ്ടമി ആനയെഴുന്നള്ളിപ്പ് വിവാദത്തില്‍

കോട്ടയം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് ആനയെഴുന്നള്ളിപ്പിനെ ചൊല്ലി വിവാദം. ആനയെഴുന്നള്ളിപ്പ് വേണ്ടെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ആചാര ലംഘനമാണെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.