News Kerala

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ച് നല്‍കി അധ്യാപകര്‍

മലപ്പുറം: സാലറി ചാലഞ്ചിനെ ചലഞ്ച് ചെയ്ത് ഭിന്നശേഷിയുള്ള നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ച് നല്‍കി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍. സഹായിക്കാന്‍ പ്രേരിപ്പിക്കേണ്ടത് ഭീഷണിയിലൂടെയല്ലെന്ന് പ്രവര്‍ത്തിയിലൂടെ ഓര്‍മിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്ന് സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ പി. ഹരിഗോവിന്ദന്‍ പറഞ്ഞു.