News Kerala

അദ്ധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

കോഴിക്കോട്: നീലേശ്വരത്ത് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അദ്ധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രധാന അദ്ധ്യാപകന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഹയര്‍സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതി പ്രകാരം മുക്കം പോലീസാണ് കേസെടുത്തത്.