News Kerala

കൊറോണ വ്യാപന സമയത്തും ഇന്റേൺഷിപ്പ് നിർബന്ധമാക്കി സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: കൊറോണ വ്യാപന സമയത്തും 100 ദിവസത്തെ ഇന്റേൺഷിപ്പ് നിർബന്ധമാക്കി സാങ്കേതിക സർവകലാശാല. ആർകിടെക്ചർ ബിരുദ വിദ്യാർത്ഥികൾക്കാണ് ഇന്റേൺഷിപ്പ് നിർബന്ധമാക്കിയത്. വിദ്യാർത്ഥികൾ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചെങ്കിലും സർവകലാശാല തീരുമാനം മാറ്റിയില്ല.