News Kerala

ക്ഷേത്ര കമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

കോഴിക്കോട്: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമദാനില്‍ വേളം ശാന്തിനഗറിലെ മടത്തുകുന്നുമല്‍ കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രകമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സഹോദര വിശ്വാസികളുടെ വ്രതത്തില്‍ പങ്ക് ചേര്‍ന്ന് ക്ഷേത്രകമ്മിറ്റി ഒരുക്കിയ നോമ്പുത്തുറയില്‍ നിരവധി പേരാണ് പങ്കെടുത്തത്.