News Kerala

രണ്ടുമാസമായി ഉറങ്ങിയിട്ട്, ആശങ്കകളകന്നു: പരിസരവാസികള്‍

കൊച്ചി: രണ്ടുമാസമായി ഉറങ്ങിയിട്ട്. ഇപ്പോള്‍ ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയെന്ന് മരടിലെ പൊളിച്ച ഫ്ലാറ്റുകള്‍ക്കു സമീപത്തെ വീടുകളിലെ താമസക്കാര്‍. സമീപത്തെ അംഗനവാടിക്കെട്ടിടത്തിന്റെ ജനല്‍ച്ചില്ല് തകര്‍ന്നതും ഭൂമിയില്‍ ചെറിയൊരു വിള്ളലുണ്ടായതും ഒഴിച്ചാല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.