News Kerala

അദ്ധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം:വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതും

കോഴിക്കോട്: കോഴിക്കോട് നീലേശ്വരത്ത് അദ്ധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ ഭാവി തുലാസിലായ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. പരീക്ഷയെഴുതാതിരുന്നാല്‍ ഭാവി അപകടത്തിലാകുമെന്നതിനാലാണ് വീണ്ടും പരീക്ഷയെഴുതാന്‍ തീരുമാനിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. അതേസമയം, അദ്ധ്യാപകനായി നിഷാദ് വി മുഹമ്മദ് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി രണ്ട് ദിവസത്തേക്ക് മാറ്റി.