മാതൃഭൂമി സംഘടിപ്പിക്കുന്ന ആസ്പയർ ദേശീയ വിദ്യാഭ്യാസ മേള 2022 ഇന്ന് തുടങ്ങും
പ്ലസ് ടുവിന് ശേഷമുള്ള ഉന്നത പഠന സാധ്യതകളെ കുറിച്ച് അറിയാൻ മാതൃഭൂമി സംഘടിപ്പിക്കുന്ന ആസ്പയർ ദേശീയ വിദ്യാഭ്യാസ മേള 2022 ന് ഇന്ന് തുടക്കമാകും. ഇന്നും നാളെയും കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ മേള നടക്കുന്നത്. ജോലി സാധ്യതയുള കോഴ്സുകൾ, മികച്ച കോളേജുകൽ തുടങ്ങി വിദ്യാർത്ഥികൾക്ക് വിദഗ്ധരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.