ആന്റണി രാജു തൊണ്ടിമുതലില്‍ ക്യത്രിമം കാണിച്ച കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
തൊണ്ടിമുതലില്‍ ക്യത്രിമം കാണിച്ചെന്ന കേസിൽ മന്ത്രി ആന്റണി രാജുവിന് താത്കാലിക ആശ്വാസം. തുടര്‍ നടപടികള്‍ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. നാളെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് ആന്റണി രാജു ഹൈക്കോടതിയിലെത്തിയത്.