കേബിൽ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കഴിഞ്ഞ മാസം 25നാണ് കാക്കനാട് ചെമ്പുമുക്കിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ കഴുത്തിൽ കേബിൽ കുരുങ്ങി ഫോർട്ട് കൊച്ചി സ്വദേശിയായ അലൻ ആൽബർട്ട് മരിച്ചത്. അപകടത്തിനിടയാക്കിയ അശാസ്ത്രീയമായ കേബിളുകളെ കുറിച്ച് മാതൃഭൂമി ന്യൂസ് വാർത്ത ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ അടിയന്തിര ഇടപെടൽ ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറിയോടും തൃക്കാക്കര എസിപിയോടും റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.