കോഴിക്കോട് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ പണം ലഭിച്ചാൽ വിട്ടയക്കാമെന്ന് സന്ദേശം
അവകാശവാദം ഗൾഫ് വാട്സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളിൽ. പുഴയിൽ കണ്ട മൃതദേഹം ഇർഷാദിന്റെതാകാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ സന്ദേശം. പോലീസന്വേഷണത്തിൽ വിശ്വാസമെന്നും സത്യം പുറത്തുവരണമെന്നും ഇർഷാദിന്റെ പിതാവ് നാസർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.