ഷോർട്ട്സർക്യൂട്ടാണ് അപകടകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാറിൽ സ്റ്റീരിയോ സംവിധാനവും റിവേഴ്സ് ക്യാമറയും അധികമായി ഘടിപ്പിച്ചിരുന്നു. ഇവയുടെ വയറിങ് കത്തിനശിച്ചതായി കണ്ടെത്തി. തീപിടുത്തത്തിന്റെ തീവ്രത കൂട്ടുന്ന രീതിയിൽ വാഹനത്തിനുള്ളിൽ എന്തെങ്കിലും സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.