ചോള രാജവംശകാലത്തെ അധികാരമാറ്റ ചിഹ്നം ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിന്റെ കേന്ദ്ര ചര്‍ച്ചകളില്‍ ഒന്നാകുകയാണ്. മോദി ഭരണ കാലം പുതിയ ഇന്ത്യയാണ് എന്ന് അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ചെങ്കോലിനെ രാഷ്ട്രീയ ആയുധമാക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേട്ടവും മോദി എന്ന നേതാവിനെ കൂടുതല്‍ ഉറപ്പോടെ സ്ഥാപിക്കലുമാണ് ചെങ്കോല്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കാരണം.