മൂവാറ്റുപുഴയിൽ അപ്രോച്ച് റോഡിലുണ്ടായ ഗർത്തം അടച്ചു
എം.സി റോഡിൽ മൂവാറ്റുപുഴ കച്ചേരിത്താഴം വലിയ പാലത്തിന്റെ അപ്രോച്ച് റോഡിലുണ്ടായ ഗർത്തം കോൺക്രീറ്റ് നിറച്ച് അടച്ചു. വൈകിട്ട് 5 മണിയോടെ പാലത്തിലൂടെ വീണ്ടും വാഹനങ്ങൾ കയറ്റി വിട്ടു തുടങ്ങി.ഇതോടെ മൂവാറ്റുപുഴ നഗരത്തിലുണ്ടായ വലിയ ഗതാഗതകുരുക്കിന് പരിഹാരമായി.