News Kerala

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും. സീറ്റുകളുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക് മാത്രമാകും പ്രവേശനം. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ തീയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ഉത്സവവും ജനുവരി 5 മുതല്‍ നിയന്ത്രണങ്ങളോടെ തുടങ്ങാനും തീരുമാനിച്ചു.