News Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തിയത് തടസങ്ങള്‍ മറികടന്ന്

തൃശ്ശൂര്‍: ആശങ്കകള്‍ക്കും വിവാദമിട്ട് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ പൂരവിളംബരത്തിനെത്തി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് രാമചന്ദ്രന്റെ നിയോഗം. പൂര നാളില്‍ തെക്കോട്ടിറക്കത്തിന് സമാനമായി തെക്കേഗോപുരനടയിലേക്ക് പുരുഷാരം ഒഴുകിയെത്തിയത് രാമചന്ദ്രന്റെ ആരാധക വൃന്ദത്തിന് സാക്ഷ്യമായി.